Friday, September 20, 2024

കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് പ്രസിഡന്റായി വി.കെ. ഫസലുൽഅലി ചുമതല ഏറ്റെടുത്തു

പുന്നയൂർക്കുളം: കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് പ്രസിഡന്റായി വി.കെ. ഫസലുൽഅലി ചുമതല ഏറ്റെടുത്തു. വടക്കേക്കാട് എം ആൻഡ് ടി ഹാളിൽ നടന്ന പരിപാടി ഡി.സി.സി. പ്രസിഡന്റ്‌ ജോസ് വള്ളൂർ ഉദ്‌ഘാടനം ചെയ്തു. മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഉമ്മർ മുക്കണ്ടത്ത് അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി, മുതിർന്ന നേതാക്കളായ ഒ. അബ്ദുറഹിമാൻകുട്ടി, ടി.വി.ചന്ദ്രമോഹൻ, എ.എം. അലാവുദ്ധീൻ, എം.വി. ഹൈദരാലി, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ. നബീൽ തുടങ്ങിയവർ സംബന്ധിച്ചു.

വടക്കേക്കാട് നടന്ന കോൺഗ്രസ് കൺവെൻഷൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു
RELATED ARTICLES
- Advertisment -

Most Popular

Recent Comments