പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ നായാടി കോളനി നിവാസികൾക്ക് അർഹതപ്പെട്ട റേഷൻ കാർഡ് പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പുന്നയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ വേലായുധകുമാർ, നിയോജക മണ്ഡലം സെക്രട്ടറി മോഹനൻ ഈച്ചിത്തറ, ബി.ജെ.പി പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് സുജയൻ പുന്നയൂർ, ജനറൽ സെക്രട്ടറി ബിനേഷ് അകലാട്, സെക്രട്ടറിമാരായ സജി, ഉദയൻ, എന്നിവരും പങ്കെടുത്തു.