കൈപ്പമംഗലം: മൂന്നുപീടിക ബീച്ചിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. രണ്ട് പേരെ രക്ഷപ്പെടുത്തി. മൂന്നുപീടിക സുജിത്ത് ബീച്ചിൽ ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. സ്മാരകം സ്കൂളിനു അടുത്ത് താമസിക്കുന്ന കുഞ്ഞുമാക്കൻ പുരക്കൽ സുരേഷിനെയാണ് (52) കാണാതായത്. വഞ്ചിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. പോണത്ത് ബാബുവിന്റെ പേരിലുള്ള ചാവൽ ദേതെ ബാബ എന്ന വള്ളമാണ് മറിഞ്ഞ്. മത്സ്യബന്ധനത്തിന് ഇറങ്ങുമ്പോൾ തിരയിൽ പെട്ട് മറിയുകയായിരുന്നു. കാണാതായ ആൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.