Tuesday, August 19, 2025

യൂത്ത് കോൺഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പ്; ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി തെബ്ഷീർ മഴുവഞ്ചേരി മത്സരിക്കും

ചാവക്കാട്: യൂത്ത് കോൺഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി തെബ്ഷീർ മഴുവഞ്ചേരി മത്സരിക്കും.
നിലവിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആയ തെബ്ഷീർ മഴുവഞ്ചേരി, കെ.എസ്.യു ചാവക്കാട് മണ്ഡലം പ്രസിഡന്റ്, കെ.എസ്.യു ഗുരുവായൂർ ബ്ലോക്ക്‌ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ജൂൺ 28 മുതൽ ജൂലായ് 28 വരെയാണ് തിരഞ്ഞെടുപ്പ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments