ചാവക്കാട്: താമരയൂർ ഇൻ സൈറ്റ് സ്പെഷ്യൽ സ്കൂൾ സുഗമമായ പ്രവർത്തനങ്ങൾക്കായി ചാവക്കാട് എം.ആർ.ആർ.എം ഹൈസ്കൂൾ 1982-83 എസ്.എസ്.എൽ.സി ബാച്ചിന്റെ കൈത്താങ്ങ്. ബാച്ച് ഭാരവാഹി കെ.വി സുശീലന്റെ നേതൃത്തത്തിൽ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഇൻ സൈറ്റ് സ്പെഷ്യൽ സ്കൂൾ ഹോസ്റ്റൽ സൗകര്യത്തിനായി ഒരു ലക്ഷം രൂപയുടെ ധനസഹായം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശൂർ ജില്ല പ്രസിഡന്റുമായ കെ വി അബ്ദുൽ ഹമീദ് തുക സ്കൂൾ പ്രധാന അധ്യാപിക ഫരീദ ടീച്ചർക്ക് കൈമാറി. അൻവർ കോഹിനൂർ, ഷംസുദ്ധിൻ പ്രജാ, സുധീർ ബാബു, കൃഷ്ണകുമാർ വെള്ളൂർ, കെ.സി സുരേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.