Friday, August 22, 2025

ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം; മൂന്നു പേർ പോലീസിന്റെ പിടിയിൽ

എരുമപ്പെട്ടി: തിച്ചൂരിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ മൂന്നുപേർ പിടിയിൽ. ചേലൂർച്ചിറ മൂരിപ്പാറ വീട്ടിൽ കുട്ടൻ (39), ചാലിശ്ശേരി പിലാക്കൂട്ടത്തിൽ വീട്ടിൽ റഷീദ് (42), ഇട്ടോണം മൈലാടികുന്ന് വീട്ടിൽ പ്രജിത്ത് (19) എന്നിവരാണ് എരുമപ്പെട്ടി പോലീസിന്റെ പിടിയിലായത്. പ്രതികളിൽ നിന്ന് 12490 രൂപയും ഒറ്റ നമ്പർ ലോട്ടറി ഇടപാടുകൾക്കായി സൂക്ഷിച്ചിരുന്ന തുണ്ട് കടലാസ്സുകളും പോലീസ് പിടിച്ചെടുത്തു. എസ്.ഐ. ടി.സി അനുരാജ്, സിവിൽ പോലീസ് ഓഫീസർമാരായ സഗുൺ, ശിഹാബുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments