പുന്നയൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽനിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച എടക്കഴിയൂർ സീരിയസാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി
സ്കൂളിനേയും ആദരിച്ചു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൽ ഖാദർ ഉപഹാരങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കമറുദ്ദീൻ, പുന്നയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെലീന നാസർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വിശ്വനാഥൻ മാസ്റ്റർ, എ.കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിസ്ന ലത്തീഫ്, പഞ്ചായത്ത് അംഗങ്ങളായ അസീസ് മന്ദലംകുന്ന്, സുഹറ ബക്കർ, എം.കെ
അറാഫത്ത്, രജനി ടീച്ചർ, റസീന ഉസ്മാൻ, ഷൈബ ദിനേശൻ, മുജീബ് റഹ്മാൻ, മാധ്യമ പ്രവർത്തകൻ കാസിം സൈദ്, വിവിധ രാഷ്ട്രീയ സാമൂഹിക പ്രതിനിധികളായ വി സമീർ, കെ.ബി ഫസലുദ്ദീൻ, പി.എ നസീർ, ആർ.പി ബഷീർ, എം.പി ഇക്ബാൽ മാസ്റ്റർ, റീന ടീച്ചർ, പി.ആർ സായൂജ് സുനിതാ മേപ്പുറത്ത്, റാഫി മാലിക്കുളം, എം.എ വഹാബ്, ടി.കെ ഖാദർ, എൻ.വി ഷീജ എന്നിവർ സംസാരിച്ചു.