Friday, September 20, 2024

വൈദുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് പുന്നയൂർക്കുളത്ത് പ്രതിഷേധ മാർച്ച് നടത്തി

ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന അമിത വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും കോൺഗ്രസ് പുന്നയൂർക്കുളം ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.രാജൻ അധ്യക്ഷത വഹിച്ചു, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് മൂസ ആലത്തയിൽ, അബൂബക്കർ കുന്നംക്കാടൻ, സലീൽ അറക്കൽ, ചോമുഹമ്മദുണ്ണി, രാജേഷ് പഴിയൂർ, ടി.എം. പരീത്, കെ.പി. ധർമ്മൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ താഹിർ, കെബീർ തെങ്ങിൽ, മൊയ്തുണ്ണി ചാലിൽ, മായിൻ, അഷറഫ്, കുഞ്ഞുമൊയ്തു, നാസർ, അബ്ദു ചെമ്മണ്ണൂർ, കുമാരൻ, ശംസു ചെറായി, സൈനു, കാദർ, മുഹമ്മദാലി തുടങ്ങിയവർ നേതൃത്വം നൽകി.

പുന്നയൂർക്കുളം കെഎസ്ഇബി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച്
RELATED ARTICLES
- Advertisment -

Most Popular

Recent Comments