വടക്കേകാട്: കർഷകരുടെയും മൽസ്യതൊഴിലാളികളുടെയും, അർദ്ധപട്ടിണിക്കാരായ പരമ്പരാഗത തൊഴിലാളികളടക്കമുള്ളവരുടെയും പ്രശ്നങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കേക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. വടക്കേകാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അജയ്കുമാർ, ശ്രീധരൻ മാക്കാലി നേതൃത്വം നൽകി. പ്രദീപ്, സത്യൻ, ഫഹദ് മുസ്തഫ, ജോയ് എന്നിവരും പങ്കെടുത്തു.
കോൺഗ്രസ് വടക്കേകാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം
RELATED ARTICLES

