ചാവക്കാട്: മണത്തല കെ.എസ്.ഇ.ബി ഓഫീസിനടുത്ത് ബൈക്കിനു പുറകിൽ ബസിടിച്ച് സ്ത്രീക്ക് പരിക്കേറ്റു. മണത്തല പണിക്കവീട്ടിൽ കുറുപ്പത്ത് ബുഷ്‌റ (35) ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1.15 ഓടെയായിരുന്നു അപകടം. തിരുവത്രയിൽ നിന്നും മകനോടൊപ്പം ബൈക്കിൽ മണത്തലയിലേക്ക് വരുന്നതിനിടയിൽ പുറകിലെത്തിയ സംഗീത ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണത്തല കെ.എസ്.ഇ.ബി ഓഫീസിനടുത്ത് ബൈക്കിനു പുറകിൽ ബസിടിച്ച് സ്ത്രീക്ക് പരിക്ക്
RELATED ARTICLES

