ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാത അകലാട് ഒറ്റയിനിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. പുറകിലിരുന്ന് യാത്രചെയ്തിരുന്ന സ്ത്രീക്ക് പരിക്കേറ്റു. പാവറട്ടി വെന്മേനാട് മമ്മ്രസായില്ലത്ത് വീട്ടിൽ സക്കീന(52)ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12.45ഓടെയായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീയെ അഞ്ചങ്ങാടി പി.എം മൊയ്തീൻ ഷാ മെമ്മാറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അകലാട് ഒറ്റയിനിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; സ്ത്രീക്ക് പരിക്കേറ്റു
RELATED ARTICLES

