Friday, September 20, 2024

അകലാട് വാഹനപകടം: പാഴ്സൽ ലോറി മറ്റൊരു ലോറിയിലിടിച്ച് പാഴ്സൽ ലോറി ഡ്രൈവർക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാത അകലാട് വാഹനപകടം. പാഴ്സൽ ലോറി മറ്റൊരു ലോറിയിലിടിച്ച് പാഴ്സൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശി അനിൽകുമാറി(49)നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.30 ഓടെ അകലാട് സ്കൂളിനടുത്ത് വെച്ചയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് പാഴ്സൽ വസ്തുക്കളുമായി പോവുകയായിരുന്നു ലോറി മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു. അനിൽകുമാറിന്റെ കാലിനാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കേക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments