Sunday, November 24, 2024

മതചിഹ്ന കേസ്: ലീഗിനെതിരായ ആവശ്യം സുപ്രീംകോടതി തള്ളി; പരാതിക്കാരൻ ഹർജി പിൻവലിച്ചു

ന്യൂഡൽഹി: മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇതേത്തുടർന്ന് പരാതിക്കാരനായ ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യദ് വസീം റിസ്വി ഹർജി പിൻവലിച്ചു. റിസ്വിയുടെ ഹർജി തള്ളണമെന്ന് ലീഗിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

മുസ്ലിം ലീഗ്, ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്നീ രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹർജി. മതചിഹ്നങ്ങൾ ഉപയോഗിക്കുന്ന ഈ രാഷ്ട്രീയപ്പാർട്ടികൾക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ ഈ ആവശ്യത്തോട് കോടതി അനുകൂലമായി പ്രതികരിച്ചില്ല. തുടർന്നാണ് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിൽ സമാനമായ ആവശ്യം ഉൾക്കൊള്ളുന്ന ഹർജിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജി പിൻവലിച്ചത്.

സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരാണ് മുസ്ലിം ലീഗിന് വേണ്ടി ഹാജരായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments