Friday, September 20, 2024

മാമാബസാറില്‍ പാർക്കിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് പുറകിൽ കാറിടിച്ചു; മുന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു

ചാവക്കാട്: മാമാബസാറില്‍ പാർക്കിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് പുറകിൽ കാറിടിച്ചു. മുന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചക്കംകണ്ടം സ്വദേശി അറക്കല്‍ ഷംസുദ്ധീനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു അപകടം. ഷംസുദ്ധീന്‍ ഓട്ടോറിക്ഷ റോഡരികിലെ പാര്‍ക്കിൽ നിർത്തിയിട്ട് സീറ്റില്‍ ഇരിക്കുകയായിരുന്നു. ഈ സമയം പാവറട്ടി ഭാഗത്ത് നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയുടെ പുറകിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങി വൈദ്യുതി പോസ്റ്റിലിടിച്ച് നിന്നു. തലക്ക് പരിക്കേറ്റ ഷംസുദ്ധീനെ നാട്ടുകാര്‍ പാവറട്ടി സാന്‍ജോസ് പാരിഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments