Friday, September 20, 2024

വിഷു കൈനീട്ടമായി ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി യുവനടി

പാവറട്ടി: വിഷു കൈനീട്ടമായി ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി യുവനടി ജസ്നിയ ജയദീഷ്. യുവനടിയും നർത്തകിയുമായ ജസ്നിയ ജയദീഷ്. തനിക്ക് വിഷു കൈനീട്ടമായി ലഭിച്ച10,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജസ്നിയ കൈമാറിയത്. മുരളി പെരുനെല്ലി എം.എൽ.എ ജസ്നിയയിൽ നിന്നും തുക എറ്റു വാങ്ങി. സി.പി.എം ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി പി.ജി സുബിദാസ്, ജനപ്രതിനിധികളായ സി.എഫ് രാജൻ, ബിജു കരിയാക്കോട്ട് എന്നിവർ പങ്കെടുത്തു. അമൃത ടി.വിയുടെ സൂപ്പർ ഡാൻസർ വിജയിയും നിരവധി തവണ സ്കൂൾ കലോത്സവങ്ങളിൽ ഭരതനാട്യം, കച്ചുപ്പുടി മോഹിനിയാട്ടം മത്സരങ്ങളിൽ എ ഗ്രേഡും സ്വന്തമാക്കിയ ഈ കലാകാരി ഇപ്പോൾ മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു വരികയാണ്. സ്വർണമത്സ്യങ്ങൾ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയിട്ടുണ്ട്. ആസിഫലി, പ്രിഥ്വിരാജ് എന്നിവരോടൊപ്പമുള്ള സിനിമകളാണ് ഇനി പുറത്തു വരാനിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments