Friday, September 20, 2024

രാമകൃഷ്ണൻ കണ്ണോമിന് കുഞ്ഞുണ്ണി മാഷ് സ്മൃതി പുരസ്കാരം

ഗുരുവായൂർ: വേദിക സാംസ്കാരിക
സമിതിയുടെ 2022 ലെ കുഞ്ഞുണ്ണി
മാഷ് സ്മൃതി പുരസ്കാരത്തിന് കവിയും ഗാനരചയിതാവുമായ
രാമകൃഷ്ണൻ കണ്ണോം അർഹനായി.
ഗ്രാമാങ്കണങ്ങളിൽ’ എന്ന കവിതാ
സമാഹാരത്തിനാണ്
15,000 രൂപയും ശില്പവും പ്രശസ്തി
പത്രവുമടങ്ങിയ പുരസ്കാരം ലഭിച്ചത്.
മെയ് 10ന് കുഞ്ഞുണ്ണി മാഷ്
സ്മൃതി സംഗമത്തിൽ പുരസ്കാരം
സമ്മാനിക്കുമെന്ന് പ്രസിഡണ്ട്
സജീവൻ നമ്പിയത്ത് അറിയിക്കു
ന്നു.
കണ്ണൂർ ജില്ലയിലെ ഏഴോം സ്വദേശി
യായ രാമകൃഷ്ണൻ കണ്ണോം എട്ട്
ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 47 വർഷ മായി കലാസാഹിത്യ – സിനിമ – മാധ്യമ മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരികയാണ് കേരള ഗ്രാമീണ ബാങ്ക് റിട്ട. ഓഫീസറും എകെബിആർ കൾച്ചറൽ
അസോസിയേഷൻ സംസ്ഥാന
ജനറൽ സെക്രട്ടരിയും കവിമണ്ഡലം കേന്ദ്രസമിതി ചെയർമാനുമാണ്. ഗിരീഷ് പുത്തഞ്ചേരി അവാർഡുൾപ്പെടെ പത്തോളം പുരസ്കാ രങ്ങൾ ലഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments