Friday, September 20, 2024

ഗുരുവായൂർ കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ പെസഹ വ്യാഴം ആചരിച്ചു.

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ പെസഹ വ്യാഴം ആചരിച്ചു. രാവിലെ 6.30 ന് നടന്ന ദിവ്യബലിയിൽ വികാരി ഫാ.ജോയ് കൊള്ളന്നൂർ 12 പേരുടെ കാലുകൾ കഴുകി ചുംബിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഗോഡ്വിൻ കിഴക്കൂടൻ സഹകാർമ്മികനായി. ഉച്ചക്ക് 12 മണിക്ക് പെസഹാ ഊട്ട് നടക്കും. ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ എൻ.എം. കൊച്ചപ്പൻ, എം.ജെ സെബാസ്റ്റ്യൻ, ജിജോ ജോർജ് , ബേബി ജോൺ ചുങ്കത്ത്, പ്രതിനിധി സഭ സെക്രട്ടറി ബാബു വർഗീസ്, പി.ആർ.ഒ ജോബ് സി. ആൻഡ്രൂസ്, എസ്.എൽ മീഡിയ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments