തൃശൂർ: അരിമ്പൂർ കുന്നത്തങ്ങാടിയിൽ പെൺവേഷത്തിലെത്തി കടയുടമയായ വനിതയുടെ തലയിൽ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. വെളുത്തൂർ സ്വദേശി ധനേഷ് ആണ് പിടിയിലായത്. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ കയ്യോടെ പിടികൂടി പോലിസിലേൽപ്പിച്ചത്.
ഇയാളുടെ അറസ്റ്റ് രാത്രിയോടെ അന്തിക്കാട് പോലീസ് രേഖപ്പെടുത്തി. തലക്ക് കത്രികകൊണ്ടുള്ള കുത്തേറ്റതിനെ തുടർന്ന് രമക്ക് 42 തുന്നിക്കെട്ടുകൾ വേണ്ടി വന്നു. രമയെ തൃശൂർ അശ്വനി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കടയിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനെയാണ് ഇയാൾ ചുരിദാർ ധരിച്ച് സ്ത്രീ വേഷത്തിൽ എത്തിയത്.