തൃശൂർ: വിമാന ടിക്കറ്റ് ചാര്‍ജ്ജ്
ഏകപക്ഷീയമായി വര്‍ദ്ധിപ്പിക്കുകയും
എയര്‍ ഇന്ത്യയുടെ ബജറ്റ് എയര്‍ലെെന്‍ സര്‍വ്വീസുകള്‍ വെട്ടി ചുരുക്കുകയും ചെയ്ത നടപടി പിന്‍വലിക്കണമെന്ന്
ആവശ്യപ്പെട്ട് പ്രവാസികള്‍ തൃശൂരില്‍
മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തൃശൂര്‍ ഏജീസ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കെ.വി അഷറഫ് ഹാജി
അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എം.കെ ശശിധരൻ, എന്‍.വി മോഹനന്‍, സുലേഖ ജമാല്‍, അഡ്വ. ഹഖ്, ശാലിനി രാമകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നടുവിലാല്‍ പരിസരത്തു നിന്ന് പ്രകടനമായാണ് പ്രവാസികള്‍ ധര്‍ണ്ണക്കെത്തിയത്.