ചാവക്കാട്: കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ അഞ്ചങ്ങാടിയിൽ പ്രകടനം നടത്തിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന ഒരാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം വലിയ കത്ത് തൊട്ടാപ്പിൽ വീട്ടിൽ 34 വയസ്സുള്ള ജാഫറിനെയാണ് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാൽ, സബ് ഇൻസ്പെക്ടർ ബിപിൻ ബി നായർ, എ.എസ്.ഐ സുനിൽ കുമാർ, സീനിയർ സി.പി.ഒമാരായ ഷെമീർ, സി.പി.ഒ മാരായ അബൂബക്കർ, വിനോദ്, മെൽവിൻ എന്നിവരും അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിലുണ്ടായിരുന്നു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പ്രകടനം; ഒരാൾ ചാവക്കാട് അറസ്റ്റിൽ
RELATED ARTICLES

