കുന്നംകുളം: സോളാർ വിഷയത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ കേച്ചേരി ജംഗ്ഷനിൽ പ്രതിഷേധം നടത്തിയ സംഭവത്തിൽ കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.പി.എം നേതാക്കളെ കോടതി വെറുതെവിട്ടു. സി.പി.എം ജില്ല കമ്മറ്റി അംഗം പി.ബി അനൂപ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സൈഫുദ്ദീൻ, സി.പി.എം നേതാക്കളായ കെ.പി രമേശ്, മുൻ ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് കരീം, മെമ്പർ ഇഖ്ബാൽ,ജോസ്, സുറൂർ, അജീഷ് സുഗതൻ, നൗഷാദ്,ഷാനിദ് ശ്രീജിത്ത്, സന്ദീപ്, ജിഷാദ് എന്നിവരെയാണ് കുന്നംകുളം മജിസ്ട്രേറ്റ് ലക്ഷ്മി ശ്രീനിവാസൻ വെറുതെവിട്ട് ഉത്തരവായത്. പ്രതികൾക്കുവേണ്ടി അഡ്വ. നിമ്മി ബിനോയ് ഹാജരായി.