Friday, September 20, 2024

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി; മഹിളാ കോൺഗ്രസ്‌ പ്രതിഷേധ ധർണ്ണ നടത്തി

ചാവക്കാട്: ജനാധിപത്യ രാഷ്ട്രീയ മര്യാദകൾ കാറ്റിൽ പറത്തിക്കൊണ്ട് രാഹുൽ ഗാന്ധിയ്ക്ക് അയോഗ്യത കൽപ്പിച്ച ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെ ഗുരുവായൂർ നിയോജക മണ്ഡലം മഹിള കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് വസന്തം കോർണറിൽ വെച്ച് പ്രതിഷേധ ധർണ്ണ നടത്തി. തൃശൂർ ജില്ലാ മഹിള കോൺഗ്രസ് പ്രസിഡന്റ് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നിയോജക മണ്ഡലം മഹിള കോൺഗ്രസ്സ് പ്രസിഡന്റ് സുബൈദ പാലക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി. വടക്കേക്കാട് ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്ത്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്കലി, നിർമ്മല, നബീസ കുട്ടി വലിയകത്ത്, ബേബി ഫ്രാൻസിസ്, മേഴ്സി ജോയ്, റാബിയ ജലീൽ, എന്നിവർ സംസരിച്ചു. ശശികല, ഷാലിമ സുബൈർ, ഷൈല നാസർ, അജ്ഞന പൂവത്ത്, റുഖിയ ഷൗക്കത്ത്, സോന ജലീൽ, അനിത ശിവൻ, യശോദ മോഹനൻ, രാജലക്ഷ്മി എന്നിവർ നേതൃത്വം വഹിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments