Friday, September 20, 2024

വാഹനപകടത്തിൽ എം.ബി.ബി.എസ് വിദ്യാർഥിനി മരിച്ച സംഭവം; ബൈക്കോടിച്ച സഹപാഠി അറസ്റ്റിൽ

തൃശൂർ: വാഹനപകടത്തിൽ തുടർന്ന് എം.ബി.ബി.എസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ബൈക്കോടിച്ചിരുന്ന തൃശൂർ സ്വദേശിയായ സഹപാഠി അറസ്റ്റിൽ. തൃശ്ശൂർ വന്നൂക്കാരൻ 21 വയസുള്ള അശ്വിനെയാണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിനാണ് അശ്വിനെതിരേ പോലീസ് കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട്ടാണ് അശ്വിനും സഹപാഠിയായ ആലപ്പുഴ സ്വദേശിനി അൽഫോൻസയും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്.

ഇരുവരും സഞ്ചരിച്ച ബൈക്ക് വളവിൽവെച്ച് മറ്റൊരു ബൈക്കിലും ബസിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ അൽഫോൻസ മരിച്ചു. പരിക്കേറ്റ അശ്വിൻ ചികിത്സയിലായിരുന്നു. അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങായിരുന്നു അപകടത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. തുടർന്നാണ് വിദ്യാർഥിക്കെതിരേ കേസെടുക്കുകയും ആശുപത്രി വിട്ടതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. മരിച്ച അൽഫോൻസയും ബൈക്കോടിച്ചിരുന്ന അശ്വിനും പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിലെ അവസാനവർഷ എം.ബി.ബി.എസ് വിദ്യാർഥികളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments