Friday, September 20, 2024

10 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതികൾക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ

തൃശൂർ: 10 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതികൾക്ക് തൃശൂർ അഡീഷണൽ ജില്ലാ കോടതി 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം സ്വദേശികളായ ശിഹാബുദ്ദീൻ, അലി, ഫിറോസ് , നൗഷാദ് അലി എന്നിവരെയാണ് തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജി ടി കെ മിനിമോൾ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും അഞ്ച് സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കേച്ചേരി – പന്നിത്തടം റോഡിൽ നിന്നാണ് പിക്കപ്പ് വാനിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന കഞ്ചാവ് കുന്നംകുളം പോലീസ് പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments