പുന്നയൂർ: പുന്നയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു. റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് ടി മുരളി സ്വാഗതം പറഞ്ഞു. നിർമ്മിതി കേന്ദ്രം തൃശ്ശൂർ റീജിണൽ എൻജിനീയർ എ.എം സീതി ദേവി റിപ്പോർട്ട് അവതരിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്താക്കലി, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ റഹീം വീട്ടിപ്പറമ്പിൽ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജിസ്ന ലത്തീഫ്, വാർഡ് മെമ്പർ ഷരീഫ കബീർ, വിവിധ ജന പ്രതിനിധികൾ, രാഷ്ട്രീയ സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു. 40 വർഷങ്ങൾക്ക് മുൻപ് വില്ലേജ് ഓഫീസിനായി സ്ഥലം വിട്ടുനൽകിയ പരേതനായ ചക്യാംപറമ്പിൽ മുഹമ്മദിന്റെ സ്മരണാർത്ഥം കുടുംബത്തിന് മന്ത്രി ഉപഹാരം നൽകി. ചാവക്കാട് തഹസിൽദാർ ടി.കെ ഷാജി നന്ദിയും പറഞ്ഞു. കെ.സി അനിൽകുമാർ, പുന്നയൂർ വില്ലേജ് ഓഫീസർ പി.വി ഫൈസൽ, വി.എസ്.എ കെ.എസ് താജുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.