Friday, September 20, 2024

‘ആശ്രയക്കൊരു കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

ചാവക്കാട്: ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി കുണ്ടുവക്കടവ് മോർണിംഗ് വാക്കേഴ്സ് ടീം സംഘടിപ്പിച്ച “ആശ്രയക്കൊരു കൈത്താങ്ങ് ” പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. മോണിംഗ് വോകേഴ്സ് ടീം ലീഡർ നിസാം അഹമദിൽ നിന്ന് ആശ്രയക്കുവേണ്ടി ഡോ. മധുസുധനൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ആശ്രയ ജനറൽ സെക്രട്ടറി റസാഖ് ആലുംപടി അധ്യക്ഷത വഹിച്ചു. ആശ്രയ ട്രഷറർ ആർ.കെ ഷമീർ സ്വാഗതം പറഞ്ഞു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി.ആർ ഹനീഫ, ഓക്സ്ഫോർഡ് നിസാം അഹമ്മദ് എന്നിവർ സംസാരിച്ചു. ആശ്രയ എക്‌സികുട്ടീവ് അംഗം യൂസഫ് പാലയൂർ നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി രാവിലെ പാവറട്ടി കവലയിൽ നിന്നും ആരംഭിച്ച മോണിംഗ് വോക്കഴ്‌സ് ടീം സൈക്കിൾ റാലിയും മെഡിക്കൽ ഉപകരണങ്ങളുടെ ശേഖരണോദ്ഘാടനവും ആശ്രയ വൈസ് ചെയർമാൻ ടി അബൂബക്കർ ഹാജി നിർവഹിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments