Friday, September 20, 2024

കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മിറ്റി സായാഹ്ന ജനസദസ് സംഘടിപ്പിച്ചു

പുന്നയൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നികുതി വർദ്ധനവിനെതിരെ പുന്നയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ജനസദസ്സ് സംഘടിപ്പിച്ചു. മന്നലാംകുന്ന് സെന്ററിൽ നടത്തിയ പരിപാടി മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് മുനാഷ് മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. ഉമ്മർ അറക്കൽ, ബ്ലോക്ക്‌ കോൺഗ്രസ് സെക്രട്ടറി പി.കെ.ഹസ്സൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ കമറുദ്ധീൻ, കെ.കെ. മജീദ്, ഹുസൈൻ തെക്കാത്ത്, യൂസഫ് തണ്ണി തുറക്കൽ, ശാഹുൽ ഹമീദ് കരുതാക്ക, ബിനീഷ് വലിയകത്ത് അലി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments