പുന്നയൂർക്കുളം: കേന്ദ്ര-സംസ്ഥാന ബജറ്റിലെ നികുതി കൊള്ളക്കും വില വർധനവിനുനെതിരെ പുന്നയൂർക്കുളം വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ജനസദസ് സംഘടിപ്പിച്ചു.അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടി ഡി.സി.സി. ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്‌ഘാടനം ചെയ്തു.വെസ്റ്റ് മണ്ഡലം പ്രസിഡന്റ് മൂസ ആലത്തയിൽ അധ്യക്ഷത വഹിച്ചു.എ.എം. അലാവുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പി. രാജൻ, എൻ.ആർ. ഗഫൂർ, സി.വി. സുരേന്ദ്രൻ, ടി.എം. പരീത്, കെബീർ തെങ്ങിൽ, മായിൻ, ചാലിൽ ഇസ്ഹാഖ്, പ്രിയേഷ്, മൊയ്തുണ്ണി ചാലിൽ തുടങ്ങിയവർ സംസാരിച്ചു.