കടപ്പുറം: നമ്മൾ ചാരിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവരും, നിരാലംബരുമായ രോഗികൾക്ക് മരുന്നു വാങ്ങുന്നതിന് വേണ്ടിയുള്ള ധനസഹായം വിതരണം ചെയ്തു. എൽ.എൻ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹംസക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. നമ്മൾ ചാരിറ്റി രക്ഷാധികാരി നളിനാക്ഷൻ ഇരട്ടപ്പുഴ മുഖ്യാഥിതിയായിരുന്നു. ചടങ്ങിൽ ഷൗക്കത്ത്, അൻസാർ, ഹുസൈൻ എന്നിവർ സന്നിഹിതരായിരുന്നു.