Friday, September 20, 2024

തൊഴിയൂര്‍ സെന്ററില്‍ ബൈക്കുകള്‍  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

ഗുരുവായൂർ: തൊഴിയൂര്‍ സെന്ററില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. തൊഴിയൂര്‍ മാളിയേക്കല്‍പടി പന്തായില്‍ വീട്ടില്‍ വേലായുധന്‍ മകന്‍ ഷൈജു (44) ആണ് മരിച്ചത്. കഴിഞ്ഞ നാലിനായിരുന്നു അപകടം. ഗുരുതരമായ പരിക്കേറ്റ ഷൈജു ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തില്‍ കാവീട് സ്വദേശി പണിക്കശേരി വീട്ടില്‍ രാഹുല്‍(19), ഗുരുവായൂര്‍ സ്വദേശി വെള്ളരിക്കാട്ട് വീട്ടില്‍ ശ്രീരാഗ്(16) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
മാതാവ്: അമ്മു.
ഭാര്യ: ദീപ്തി.
ഒരു മകനുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments