Friday, September 20, 2024

തേനീച്ച കുത്തേറ്റ് കുഴഞ്ഞുവീണയാൾ മരിച്ചു

തൃശ്ശൂര്‍: അതിരപ്പിള്ളി വെറ്റിലപ്പാറയിൽ തേനീച്ച കുത്തേറ്റയാൾ മരിച്ചു. എക്സ് സർവീസ്മെൻ കോളനി റോഡിൽ പണ്ടാരി ദിലീപ് (50) ആണ് മരിച്ചത്. തേനീച്ച കൂട് ഇളകി വീട്ടുപറമ്പിൽ നിന്ന ദിലീപിനെ കുത്തിയതോടെ ഓടി വീടിനുള്ളില്‍ കയറിയ ദിലീപ് അല്പ സമയത്തിനകം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമ ശ്രുശ്രൂഷ നല്‍കിയ ശേഷം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വെകീട്ടാണ് സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments