ചാവക്കാട്: ചാവക്കാട് നഗരസഭ മുൻ കാഷ്യറേയും, പ്യൂണിനേയും മൂന്ന് വർഷം തടവിന് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചു. 95,000 രൂപ പിഴ അടക്കണമെന്നുമാണ് കോടതി വിധി. 2001-2003 കാലഘട്ടത്തിൽ തൃശൂർ, ചാവക്കാട് മുൻസിപ്പാലിറ്റിയിൽ കാഷ്യറായിരുന്ന പി.എം ശശി, പ്യൂണായിരുന്ന എൻ.പി പുരുഷോത്തമനെയുമാണ് ശിക്ഷിച്ചത്.
ഇവരും വീട്ടുവാടക പിരിച്ച് മുനിസിപ്പാലിറ്റിയിൽ അടക്കാതെ 65,973 രൂപ വെട്ടിച്ചു. അതിൽ തൃശൂർ വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റക്കാരാണ് തൃശൂർ വിജിലൻസ് കോടതി കണ്ടെത്തി. 2001 മാർച്ച് 31 മുതൽ 2003 ജൂൺ രണ്ട് വരെ ചാവക്കാട് മുനിസിപ്പാലിറ്റിയിൽ കാഷ്യറായിരുന്ന പി.എം.ശശി, പ്യൂണായിരുന്ന എൻ.പി പുരുഷോത്തമൻ എന്നിവർ ചോർന്ന് വ്യാജ രസീത് ഉപയോഗിച്ചാണ് ജനങ്ങളിൽ നിന്നും വീട്ടുവാടക പരിച്ചത്.
മുൻസിപ്പൽ ഓഫീസിൽ ഏൽപ്പിക്കാതെ പിരിച്ചെടുത്ത് തുക സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. മുനിസിപ്പാലിറ്റിക്ക് 65,973 രൂപയുടെ നഷ്ടം വരുത്തി. ഇക്കാര്യത്തിൽ തൃശൂർ വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് വിജിലൻസ് കോടതി കണ്ടെത്തിയത്.
തൃശൂർ വിജിലൻസ് യൂനിറ്റ് മുൻ ഡി.വൈ.എസ്. പി ആയിരുന്ന കെ.എ. ജോർജ് രജിസ്റ്റർ ചെയ്ത കേസ് മുൻ ഡി.വൈ.എസ്.പി ആയിരുന്ന പി.എൻ. ഉണ്ണിക്കൃഷ്ണൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കോസിലാണ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.കെ. ഷൈലജൻ ഹായരായിരുന്നു.