കയ്പമംഗലം: ദേശീയപാതയിൽ പെരിഞ്ഞനത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കൂളിമുട്ടം കാതിക്കോട് സ്വദേശി തളിയാരിൽ അൻവറിൻ്റെ ഭാര്യ ജൂബേരിയയാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ഡോർ പെട്ടന്ന് തുറന്നപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറിൻ്റെ ഡോറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിൽ തലയിടിച്ച് വീണ ഇവരെ പുന്നക്കബസാറിലെ ആക്ട്സ് പ്രവര്‍ത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.