Friday, June 26, 2026

ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം വനിതാ നേതാവ് മരിച്ചു

കൊടുങ്ങല്ലൂർ: ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം വനിതാ നേതാവ് മരിച്ചു. സി.പി.എം പുല്ലൂറ്റ് ലോക്കൽ കമ്മറ്റി അംഗം പുല്ലൂറ്റ് പന്തിരാംപാല കടേപറമ്പിൽ അഗസ്റ്റിൻ്റെ ഭാര്യ സീലിയ (62) യാണ് മരിച്ചത്. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കൊടുങ്ങല്ലൂർ ഏരിയ ജോയിൻ്റ് സെക്രട്ടറിയും പുല്ലൂറ്റ് വനിത സഹകരണ സംഘം പ്രസിഡണ്ടുമാണ്.
ഇക്കഴിഞ്ഞ ദിവസം തൃശൂരിലെ പറവട്ടാനിയിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ സീലിയ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments