ചാവക്കാട്: സുനില്‍ മാടമ്പി രചിച്ച ‘പെനാല്‍റ്റി ബോക്സ് ‘ കഥാ സമാഹാരം പ്രകാശിതമായി. ചാവക്കാട് വഞ്ചിക്കടവ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുൻ എം.എൽ.എ കെ.വി അബ്ദുള്‍ ഖാദര്‍ നഗരസഭാ ചെയര്‍മാൻ ഷീജാ പ്രശാന്തിന് പുസ്തകത്തിന്റെ ആദ്യപ്രതി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഫെെസല്‍ബാവ, പ്രസന്ന രണദിവെ, പി.കെ രാധാകൃഷ്ണന്‍, കെ.എച്ച് സലാം, മുട്ടില്‍ അനില്‍, എം.കെ പ്രകാശന്‍, ശാലിനി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.