Saturday, July 11, 2026

വാടാനപ്പള്ളിയിൽ വയോധികയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

വാടാനപ്പള്ളി: ഗണേശമംഗലത്ത് റിട്ടയർഡ് അധ്യാപിക വസന്തയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഗണേശമംഗലം സ്വദേശി ജയരാജനെയാണ് പിടികൂടിയത്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നത്. റിട്ടയേർഡ് അധ്യാപികയായ വസന്ത ഇരുനില വീട്ടിൽ തനിച്ചായിരുന്നു താമസം. വസന്ത പല്ല് തേച്ച് കൊണ്ട് നിൽകുമ്പോഴാണ് പ്രതി തലക്കടിച്ചത്. മോഷണത്തിന് വേണ്ടിയാണ് കൊലയെന്ന് ജയരാജ് പൊലീസിനോട് സമ്മതിച്ചു. പിടിവലിക്കിടെ ആയിരുന്നു തലക്കടിച്ചത്. ഇയാളുടെ വീട്ടിൽ നിന്നും മോഷ്ടിച്ച ആഭരണം കണ്ടെടുത്തു. രാവിലെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോൾ മതിൽ ചാടി ഒരാൾ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതാണ് പോലീസിന് തുമ്പായത്. കൊലപാതകത്തിൽ മണിക്കൂറുകൾക്കുള്ളിൽ കൊലയാളിയെ പിടികൂടിയത് പോലീസിന് നേട്ടമായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments