Saturday, November 23, 2024

പെരുമ്പിലാവിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

കുന്നംകുളം: പെരുമ്പിലാവിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. ഒതളൂർ സ്വദേശി എടപ്പാളിലെ ട്രാഫിക്ക് ഹോംഗാർഡ് ചന്ദ്രന്റെ ഭാര്യ തെക്കേപ്പാട്ട് പുത്തൻവീട്ടിൽ സതീദേവി(45)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പട്ടാമ്പി റോഡിൽ സതീദേവി ഓടിച്ചിരുന്ന സ്കൂട്ടറും പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ സതീദേവിയെ നാട്ടുകാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിൽസയിലിരിക്കെയാണ് വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്. മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്ക്കാരിക്കും. സ്നേഹ, സച്ചിൻ എന്നിവർ മക്കളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments