Friday, September 20, 2024

സ്നേഹ ഭവനം പദ്ധതി: മണത്തല ഗവ. ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമാഹരിച്ച തുക കൈമാറി

ചാവക്കാട്: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ‘ വിഷൻ 2026’ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സ്നേഹ ഭവനം പദ്ധതിയിലേക്ക് ചാവക്കാട് മണത്തല ഗവ. ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമാഹരിച്ച തുക കോൺട്രാക്ടർക്ക് കൈമാറി. സ്കൂൾ അസംബ്ലിയിൽ വെച്ച് സ്കൗട്ട് ആൻഡ് ഗൈഡ് ചാവക്കാട് ജില്ലാ സെക്രട്ടറി ബിനോയ് ടി മോഹൻ, അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണർ അനിത എന്നിവർ ചേർന്ന് 1,25000 രൂപ കോൺട്രാക്ടർ മുജീബ് റഹ്മാനെ കൈമാറി. വാർഡ് മെമ്പർ ഫൈസൽ കാനാമ്പു ള്ളി, പിടിഎ പ്രസിഡന്റ് അബ്ദുൽ കലാം എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി. കെ. ബിന്ദു നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments