Friday, September 20, 2024

പ്രഥമ മിഹ്‌സ പൊന്നാനി ടാലൻറ് അവാർഡ് വിതരണവും ‘പൊന്നാനി ഒരു ‘ഠ’ വട്ട ദേശത്തിന്റെ കഥ’ ദേശത്തിനു സമർപ്പണവും ശനിയാഴ്‌ചമന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യും

പൊന്നാനി: എം.ഐ.എച്ച്.എസ്. സ്‌കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മയായ മിഹ്‌സ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ പ്രഥമ മിഹ്‌സ പൊന്നാനി ടാലൻറ് അവാർഡ് വിതരണം ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് പൊന്നാനി എം.ഐ. സ്‌കൂളിൽ നടക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മിഹ്‌സ പൊന്നാനി ടാലൻറ് അവാർഡ് വിതരണം ഉദ്‌ഘാടനം ചെയ്യും. എഴുത്തുകാരനും പ്രഭാഷകനുമായ എം.എ. ഹസീബ് രചിച്ച ‘പൊന്നാനി ഒരു ‘ഠ’ വട്ട ദേശത്തിന്റെ കഥ’ എന്ന പുസ്‌തകം ദേശത്തിനു സമർപ്പിക്കും. വിവിധ മേഖലയിൽ കഴിതെളിച്ചവരെ ആദരിക്കലും പ്രസ്‌തുത ചടങ്ങിൽ നടക്കും. വിദ്യാർത്ഥികളിലെ സർഗ്ഗശേഷികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ മിഹ്‌സ പ്രഥമ പൊന്നാനി ടാലെന്റ് അവാർഡ് എം. സൂര്യഗായത്രി (ഹയർ സെക്കൻഡറി), ശസആസിർ (ഹൈസ്‌കൂൾ), സി.എ. മുഹമ്മദ് നിയാസ് (യു.പി) എന്നിവർക്കാണ് നൽകുന്നത്. ഷിറ ആസിർ (എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ പൊന്നാനി), കെ. അംന (എം.ഐ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പുതുപൊന്നാനി) എന്നിവർക്ക് പ്രത്യേക മിഹ്‌സ പൊന്നാനി ടാലെന്റ് അവാർഡും കെ. അക്ഷര (ജി.എച്ച്.എസ്.എസ്. തൃക്കാവ്), പി.വി. സബീല (എം.ഐ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പുതുപൊന്നാനി), എം.വി. ആയിഷസിയ, അമീന (ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ പൊന്നാനി) എന്നിവർക്ക് മിഹ്‌സ പൊന്നാനി ടാലെന്റ് പ്രോത്സാഹന അവാർഡും നൽകും. ‘പൊന്നാനി ഒരു ‘ഠ’ വട്ട ദേശത്തിന്റെ കഥ’ എന്ന പുസ്‌തകം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ചാത്തനാത്ത് അച്യുതനുണ്ണി ദേശത്തിനു സമർപ്പിക്കും. റിട്ട. അധ്യാപകനും ചിത്രകാരനുമായ ടി.വി. അബ്‌ദുറഹിമാൻകുട്ടി പുസ്‌തകം ഏറ്റുവാങ്ങും. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യപ്രഭാഷണം നടത്തും. മിഹ്‌സ അംഗം യാക്കൂബ് ഹസൻ അവാർഡ് വിതരണം ചെയ്യും. അജിത് കൊളാടി പുസ്‌തകം പരിചയപ്പെടുത്തും. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. ഷോജ, മിഹ്‌സ പൊന്നാനി ടാലൻറ് അവാർഡ് ജ്യൂറി അംഗം പ്രൊഫ. ഇമ്പിച്ചിക്കോയ തങ്ങൾ, എം.ഐ. സെക്രട്ടറി എ.എം. അബ്‌ദുസമദ് തുടങ്ങിയവർ പ്രസംഗിക്കും. മിഹ്‌സ ചെയർമാൻ സി. രഘുനാഥ് അധ്യക്ഷനാകും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ സംഗീത വിരുന്ന് ഉണ്ടായിരിക്കുമെന്ന് മിഹ്സ കൺവീനർ കെ. നിസാർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments