Tuesday, April 15, 2025

കണ്ടാണശ്ശേരി പാരീസ് റോഡിൽ രണ്ട്  വാഹനാപകടം; ആറു പേർക്ക് പരിക്ക്

ഗുരുവായൂർ: കണ്ടാണശ്ശേരി പാരീസ് റോഡിൽ രണ്ട് വ്യത്യസ്ത വാഹനപകടങ്ങളിൽ ആറു പേർക്ക് പരിക്ക്. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാലയൂർ താമരത്ത് വീട്ടിൽ ജമാൽ (59), ശൈല(54), ചൂണ്ടൽ സ്വദേശികളായ ആദർശ് (23), സഞ്ജയ് (23) എന്നിവർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.50 ഓടെയായിരുന്നു. അപകടം. പരിക്കേറ്റ നാലുപേരെയും ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 9.30 ഓടെ ബൈക്കിടിച്ച് കാൽനടയാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.
് കണ്ടാണശ്ശേരി കറുപ്പം പറമ്പിൽ ഭൂപേഷ്(58), കണ്ടാണശ്ശേരി വട്ടം പറമ്പിൽ സത്യൻ(56) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഗുരുവായൂർ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments