Friday, September 20, 2024

അബുദാബി കെ.എം.സി.സി കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

അബുദാബി: അബുദാബി കെ.എം.സി.സി കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ ബോഡി യോഗം അബൂദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ നടന്നു. തൃശൂർ ജില്ലാ കെ.എം.സി.സി പ്രസിഡന്റ്‌ കോയ തിരുവത്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കുന്നത്ത് അബ്ദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു. ഷാർജ കെ.എം.സി.സി മുൻ സംസ്ഥാന സെക്രട്ടറിയും മുസ്ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന സൈനുൽ ആബിദ് തങ്ങളുടെ വിയോഗത്തിൽ യോഗം അനുശോചിച്ചു.  കെ.വി അബ്ദുൽ റഹ്മാൻ കറുകമാട് പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി സി.കെ ജലാൽ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ജലാലുദ്ധീൻ പി.വി, ജില്ലാ വൈസ് പ്രസിഡന്റ്‌ മുസ്തഫ വലിയകത്ത്, മണ്ഡലം പ്രസിഡന്റ്‌ വി.എം മുനീർ, മണ്ഡലം വൈസ് പ്രസിഡന്റ്‌ പുത്തൻപുരയിൽ സൈതു മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത്‌ ട്രഷറർ ജാഫർ ബുഖറയിൽ നന്ദി പറഞ്ഞു. തുടർന്ന് നടന്ന പുതിയ മെംമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള 2023-2026ലേക്കുള്ള പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് നടപടികൾ മണ്ഡലം റിട്ടേണിംങ് ഓഫീസർ സലീം നിഅമത്ത്, കബീർ എടക്കഴിയൂർ തുടങ്ങിയവർ നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി
കെ.എസ് നഹാസ്
(പ്രസിഡന്റ്‌)
ആർ.വി ഹാഷിം
(ജനറൽ സെക്രട്ടറി)
സി.ബി നാസർ
(ട്രഷറർ)
വൈസ് പ്രസിഡന്റ്ന്മാരായി
അലിയമുണ്ണി സി. കെ
ഇക്ബാൽ പി.എം
ശിഹാബ് കരീം അറക്കൽ
റഷീദ് ചാലിൽ എന്നിവരെയും
സെക്രട്ടറിമാരായി
നാസർ കൊച്ചിക്കാരൻ
മുനീർ ബിൻ ഈസ
ഫൈസൽ വി. എം.
നവാസ് അലുങ്ങൽ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments