കുന്നംകുളം: പോർക്കുളത്ത് വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ ഭിന്നശേഷിക്കാരനായ ഒമ്പത് വയസുകാരന് തെരുവുനായയുടെ കടിയേറ്റു. പോർക്കുളം സ്വദേശി മുഹമ്മദ് ഫൈസലിനാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കയ്യിലും മുഖത്തും ചുണ്ടിലും ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.