ഗുരുവായൂർ: ആക്ട്സ് ഗുരുവായൂർ ബ്രാഞ്ചിന്റെ മംഗള ദിനോപഹാര നിധിയിലേക്ക് ധനസഹായം നൽകി ദമ്പതികൾ. പേരകം സ്വദേശികളായ ടി.പി സുകുമാരൻ – ഷീജാ ദമ്പതികളുടെ മകൻ യദുകൃഷ്ണന്റെ വിവാഹത്തോടനുബന്ധിച്ചാണ് ധനസഹായം നൽകിയത്. ദമ്പതികളായ യദുകൃഷ്ണൻ – ശ്രീലക്ഷ്മി എന്നിവർ ധനസഹായം ആക്ട്സ് ഗുരുവായൂർ സെക്രട്ടറി പ്രസാദ് പട്ടണത്തിന് കൈമാറി