Friday, April 18, 2025

ഗുരുവായൂർ ക്ഷേത്രത്തിൽ നാരായണീയ സപ്താഹത്തിന് തുടക്കമായി

ഗുരുവായൂർ: ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ. നാരായണീയ ദിനത്തിൻ്റെ തലേ ദിവസമായ ഡിസംബർ 13ന് ഉച്ചയ്ക്കാണ് സപ്താഹം പൂർണമാകുക. നാരായണീയ ദിനമായ ഡിസംബർ 14 ന് രാവിലെ 5 മണി മുതൽ ആരംഭിക്കുന്ന സമ്പൂർണ്ണ നാരായണീയ പാരായണത്തിന് ഡോ. വി. അച്യുതൻകുട്ടി നേതൃത്വം നൽകും. നാരായണീയ ദിനം വിവിധ പരിപാടികളോടെ ഇത്തവണയും ദേവസ്വം വിപുലമായി ആചരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments