Sunday, January 11, 2026

ഒരുമനയൂർ അംബേദ്കർ ഗ്രാമം അംഗൻവാടിക്ക് മുന്നിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ ധർണ്ണ നടത്തി

ചാവക്കാട്: ഒരുമനയൂർ അംബേദ്കർ ഗ്രാമത്തിൽ പട്ടികജാതി വികസന വകുപ്പ് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വിജ്ഞാൻവാടി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് 6 മാസമായിട്ടും പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ ബൈജു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് രജിനി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ഒരുമനയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനീത് കുറുപ്പേരി സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് സിന്ധു അശോകൻ നന്ദിയും പറഞ്ഞു. മണ്ഡലം കമ്മിറ്റി അംഗം പി.ടി ശശി, യുവമോർച്ച ചാവക്കാട് മണ്ഡലം പ്രസിഡന്റ് പ്രസന്നൻ വലിയപറമ്പിൽ, പി.കെ നന്ദകുമാർ, പി.കെ ആനന്ദ്, ഷൺമുഖൻ, സുരേഷ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments