Saturday, April 19, 2025

മണിക്കൂറുകൾ വ്യത്യാസത്തിൽ സഹോദരിമാർ മരിച്ചു

ചാവക്കാട്: സഹോദരിമാർ മരിച്ചത് ഒരേ ദിവസം. ചാവക്കാട് കടപ്പുറം കറുകമാട്
പരേതനായ ആർ.കെ ആലുവിന്റെ മക്കളായ റുക്കിയ (73),
പാത്തുട്ടി (70) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്. രണ്ടു പേരും ശാരീരിക അസ്വസ്ഥയെ തുടർന്ന് വ്യത്യസ്ത ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെ റുക്കിയ മരിച്ചു. വൈകീട്ട് അഞ്ചു മണിയോടെ റുക്കിയയുടെ കബറടക്കം കറുകമാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഇതിനു പിന്നാലെയാണ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന പാത്തുട്ടി മരിച്ചത്.
പരേതനായ ആർ.കെ അബ്ദുൾ ഖാദറിന്റെ ഭാര്യയാണ് റുക്കിയ.
മക്കൾ: മുഹമ്മദ് അഷ്റഫ്, ഉമ്മുഹബീബ , അബ്ദുൾ ലത്തീഫ്, സൈനബ, ഫാത്തിമ.
മരുമക്കൾ സീനത്ത്, റംഷിയ.

ഒരുമനയൂർ വില്യംസിൽ പരേതനായ ചകിരിപ്പുര ഖാദറിന്റെ ഭാര്യയാണ് പാത്തുട്ടി.
മകൾ: സുലൈഖ.
മരുമകൻ: അബ്ദുൾ ഖാദർ.

പാത്തുട്ടിയുടെ ഖബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 8 മണിക്ക് ഒരുമനയൂർ വില്യംസിനു വടക്കുഭാഗത്തുള്ള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments