Friday, September 20, 2024

നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് 30,000 രൂപയുടെ ഇലക്‌ട്രിക് വയർ മോഷണം പോയി

ചാവക്കാട്: കടപ്പുറം ആറങ്ങാടിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് 30,000 രൂപയുടെ ഇലക്‌ട്രിക് വയർ മോഷണം പോയി. പൊള്ളക്കായി കബീറിന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്നാണ് വയർ മോഷണം പോയത്. ഇന്നലെ രാവിലെ വീടിന്റെ ഇലക്‌ട്രിക് ജോലി കരാരെടുത്തവർ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിന്റെ വാതിൽ കെട്ടിവെച്ചത് തള്ളിത്തുറന്നാണ് മോഷണം നടത്തിയത്. കബീറിന്റെ ബന്ധുവിന്റെ വീടിന്റെ നിർമാണവും ആറങ്ങാടിയിൽ നടക്കുന്നുണ്ട്. അവിടേക്കുള്ള ഇലക്‌ട്രിക് വയറാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments