Friday, September 20, 2024

ഗുരുവായൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച

ഗുരുവായൂർ: ഗുരുവായൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച. പുതിയ എൽ.ഇ.ഡി.ടി.വി.യും ഏതാനും ഇലക്‌ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചു. പുത്തമ്പല്ലി നളന്ദ റോഡിൽ എൽ.എഫ് കോളേജിന്റെ മതിലിനു പിന്നിൽ ഗൗരി നിവാസിൽ ഗണേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഗണേഷും കുടുംബവും ഗൾഫിലാണ്. അതുകൊണ്ട് വീട് കുറേനാളായി അടച്ചിട്ടിരിക്കുകയാണ്. അയൽവാസി ഷാജിയുടെ ഓട്ടോ രാത്രി ഈ വീടിന്റെ മുന്നിലാണ് കയറ്റിയിടുന്നത്. പതിവുപോലെ കഴിഞ്ഞ ദിവസം രാത്രിയും വണ്ടി കയറ്റിയിട്ട് ഗേറ്റ് പൂട്ടിയശേഷമാണ് ഷാജി പോയത്. വണ്ടിക്കുള്ളിലെ ഡാഷിൽനിന്ന് സ്‌ക്രൂ ഡ്രൈവറും മറ്റു ഉപകരണങ്ങളുമെടുത്താണ് വീടിന്റെ മുൻഭാഗത്തെ ഇരുമ്പുവാതിൽ തുറന്നിട്ടുള്ളത്. രാവിലെ വണ്ടിയിലെ സ്‌ക്രൂ ഡ്രൈവർ പുറത്തുകിടക്കുന്നത്‌ കണ്ടപ്പോഴാണ് സംഭവം ശ്രദ്ധിച്ചത്. ഉടൻ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനകത്തെ എല്ലാ അലമാരകളും പൊളിച്ചിട്ടുണ്ട്. കാര്യമായ ഒന്നും അവിടെ സൂക്ഷിച്ചിരുന്നില്ല. സാധനങ്ങൾ വാരിവലിച്ചിട്ടിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments