Friday, November 22, 2024

കണ്ണിൽ ചോരയില്ലാത്ത ക്രൂരത; കൊടകരയിൽ മകൻ അമ്മയെ തലക്കടിച്ചുകൊന്നു

തൃശൂർ: മകൻ അമ്മയെ തലയ്ക്കടിച്ച്‌ കൊന്നു. കിഴക്കേ കോടാലി സ്വദേശിനി ശോഭനയാണ് മരിച്ചത്.ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. മകന്‍ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

തൃശൂര്‍ വെള്ളിക്കുളങ്ങര കിഴക്കേ കോടാലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി നടന്ന സംഭവം പറയുകയായിരുന്നു. ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഇടുകയായിരുന്നുവെന്നാണ് വിഷ്ണു നല്‍കിയ മൊഴിയെന്ന് പൊലീസ് പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments