Friday, September 20, 2024

ഗുരുവായൂർ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ നവീകരണത്തിന് അനുമതിയായതായി എൻ.കെ അക്ബർ എം.എൽ.എ

ഗുരുവായൂർ: കെ.എസ്.ആ.ടി.സി ബസ് സ്റ്റേഷനിൽ എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന നവീകരണ പ്രവർത്തികൾ പൊതുമരാമത്ത് മുഖേന നടത്തുന്നതിന് കെ.എസ്.ആർ.ടി.സിയുടെ അനുമതിയായതായി എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. 2021-22 വർഷത്തെ എം.എൽ.എ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തികൾക്കായി 75 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. പൊതുരാമത്ത് വകുപ്പ് തുടർ നടപടികൾ സ്വീകരിച്ച് എത്രയും വേഗത്തിൽ പ്രവർത്തികൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments